Header Ads

  • Breaking News

    കൊറോണയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായവുമായി അമ്മ; മാർഗനിർദേശങ്ങൾ പുറത്ത് വിട്ട് മോഹൻലാൽ


    കൊറോണാ വൈറസിന്റെ ഭീതി തുടരുന്ന ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായം എത്തിക്കുമെന്ന ഉറപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് അമ്മ പ്രസിഡന്റ് മോഹൻലാൽ. സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ സഹപ്രവർത്തകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം നൽകുന്നുണ്ട്. ശബ്ദ സന്ദേശത്തിലൂടെ അംഗങ്ങളുമായി ഇടപെട്ട താരം സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അംഗങ്ങളെ പറഞ്ഞു മനസ്സിലാക്കി.

    സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾ അത് നേരിട്ട് അറിയിക്കുന്നത് പ്രകാരം അവർക്ക് സഹായമെത്തിക്കുന്നതായിരിക്കുമെന്നും മോഹൻലാൽ വാഗ്ദാനം ചെയ്തു. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കൈനീട്ടം പദ്ധതിക്ക് പുറമേയുള്ള ഒരു പദ്ധതിയാണ് ഇത്. കൊറോണാ വൈറസ് വ്യാപനത്തിന്റെ ഫലമായി ഷൂട്ടിംഗ് എല്ലാം നിർത്തിവച്ചിരുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് സിനിമ ഇൻഡസ്ട്രിയിലെ ദിവസവേതനക്കാരെയാണ്. അതിനാൽ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ മോഹൻലാൽ നൽകിയിരുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad