ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; കോവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ എരിപുരം - ഏഴോം സ്വദേശിയും l
കീഴല്ലൂർ പാലയോട് സ്വദേശിയായ 50കാരനും എരിപുരം ഏഴോം സ്വദേശിയായ 36കാരനുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്.
ഇരുവരും മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയവരാണ്. എടയന്നൂര്‍ സ്വദേശി ബെംഗളൂരു വഴിയും എരിപുരം സ്വദേശി കൊച്ചി വഴിയുമാണ് എത്തിയത്. ഇരുവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണിപ്പോള്‍.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ ആകെ 10880 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 42 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 19 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിലും 10782 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്
No comments
Post a Comment