കുറ്റ്യാട്ടൂരിൽ200ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ
വ്യാജ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷുമായി കുറ്റ്യാട്ടൂരിൽ ഒരാൾ അറസ്റ്റിൽ. കുറ്റ്യാട്ടൂർ താനിപ്പേരിയിലെ വിവി ശ്രീജിത്തിനെയാണു ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ വിവി ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വടുവൻകുളത്തെ കോഴിഫാമിൽ നിന്നാണു വാഷ് പിടികൂടിയത്. പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
No comments
Post a Comment