ഒരാഴ്ചത്തേക്ക് 3 ലിറ്റർ മദ്യം വീട്ടിലെത്തിക്കും; മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകാൻ ഡോക്ടർമാർ കുറിപ്പടി നൽകിത്തുടങ്ങി
ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്കുമാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടേതെങ്കില്‍ കുറിപ്പടി എക്സൈസ് ബെവ്കോയ്ക്ക് കൈമാറും. ഒരു അപേക്ഷയില്‍ മൂന്നുലീറ്റര്‍ മദ്യം ബെവ്കോ വീട്ടിലെത്തിക്കും. അപേക്ഷകള്‍ കൂടുതലും റമ്മിനും ബ്രാന്‍ഡിക്കുമാണ്.
അതേസമയം, മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകാൻ ഡോക്ടർമാർ കുറിപ്പടി നൽകിത്തുടങ്ങി. കുറിപ്പുകളുമായി ആളുകൾ എക്സൈസ് ഓഫീസുകളില്‍ എത്തുന്നുണ്ട്. കൊച്ചിയിലും വരാപ്പുഴയിലും അങ്കമാലിയിലും അപേക്ഷകളായി ആളുകളെത്തി.
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും തല്‍ക്കാലം മദ്യം നല്‍കേണ്ടെന്ന് എക്സൈസില്‍ ധാരണ. വ്യക്തമായ മാര്‍ഗരേഖ തയാറാക്കിയശേഷം മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് തീരുമാനം.വ്യാജ കുറിപ്പടികള്‍ തിരിച്ചറിയാന്‍ മാര്‍ഗമുണ്ടാക്കണമെന്നും ആവശ്യം. ഒരു അപേക്ഷയില്‍ മൂന്നുലീറ്റര്‍ മദ്യം ബെവ്കോ വീട്ടിലെത്തിക്കും.
No comments
Post a Comment