Header Ads

  • Breaking News

    ജോലിക്കിടെ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് KSEB കരാർ ജീവനക്കാരൻ മരണപ്പെട്ടു





    കണ്ണൂർ :- ജോലിക്കിടെ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിന് സമീപത്തെ വൈദ്യുത കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുത ലൈനിൽ നിന്ന് ആഘാതമേറ്റാണ് അപകടം. ഉടൻ ചെറുവാഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ. അമ്മ: ലെനി. ഭാര്യ: നിരഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad