Header Ads

  • Breaking News

    കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; മരിച്ചത് എള്ളുവിള സ്വദേശി രാഹുല്‍

    തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുല്‍ ആണ് മരിച്ചത്. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച രാഹുലുമായി ഒന്നിലധികംപേര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.രാത്രി 10.45 ഓടെയാണ് സംഭവം. അതിനു ശേഷം താക്കോല്‍ കൊണ്ട് കുത്തിയാണ് രാഹുലിനെ പരുക്കേല്‍പ്പിച്ചത്.

    സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മുന്‍ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad