Header Ads

  • Breaking News

    ചട്ടികളി ചൂതാട്ടം-പിലാത്തറയില്‍ നാലുപേര്‍ പോലീസ് പിടിയില്‍



    പിലാത്തറ: ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട നാലംഗസംഘം പോലീസ് പിടിയിലായി.
    നരീക്കംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സജേഷ്(35), നരീക്കംവള്ളിയിലെ എന്‍.പി.സുമേഷ്(46), അറത്തില്‍ സ്വദേശി വലിയ വീട്ടില്‍ പ്രദീപ്(48), ഏഴിലോട് നടുക്കണ്ടിപറമ്പില്‍ ഷക്കീര്‍(36) എന്നിവരെയാണ് പരിയാരം മെഡിക്കല്‍കോളേജ് എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍പിടികൂടിയത്.
    ഇന്നലെ രാത്രി 10.30 നായിരുന്നു സംഭവം. പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിലാത്തറ അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപം ചട്ടികളി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
    ഇവരില്‍ നിന്ന് 2470 രൂപയും പിടിച്ചെടുത്തു. പ്രൊബേഷണറി എസ്.ഐ അഹമ്മദ് ഇര്‍ഫാന്‍, സീനിയര്‍ സി.പി.ഒ എന്‍.പി.പ്രശാന്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad