നാളെ വോട്ടെടുപ്പ്; ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു; ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക്
കണ്ണൂർ: നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. അതത് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണി മുതലാണ് വിതരണം തുടങ്ങിയത്. കണ്ണൂർ ജില്ലയിലും വിതരണം പുരോഗമിക്കുകയാണ്.
തലശ്ശേരി മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും, പേരാവൂർ മണ്ഡലത്തിലേത് തൊണ്ടിയിൽ സെന്റ് ജോസഫ് സ്കൂളിൽ നിന്നുമാണ് വിതരണം ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ (EVM) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സാധനസാമഗ്രികൾ കൈപ്പറ്റിയശേഷം ഉദ്യോഗസ്ഥർ അതത് പോളിംഗ് ബൂത്തുകളിലേക്ക് തിരിച്ചു തുടങ്ങി. കനത്ത പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകുന്നത്.
ليست هناك تعليقات
إرسال تعليق