Header Ads

  • Breaking News

    ടൂറിസ്റ്റ് ബസ് മേഖലയില്‍ ‘ഇരുട്ടടി’; യുദ്ധവും പാചകവാതക ക്ഷാമവും വില്ലനായി! വിനോദയാത്രകള്‍ മുടങ്ങുന്നു



    ഏപ്രില്‍, മേയ് മാസങ്ങളിലെ അവധിക്കാലം ലക്ഷ്യമിട്ട് കാത്തിരുന്ന ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും സീസണ്‍ നഷ്ടമായത് വലിയ തിരിച്ചടിയായി ഗള്‍ഫ് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വവും പാചകവാതക ക്ഷാമവും കേരളത്തിലെ ടൂറിസ്റ്റ് ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. എടക്കര ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ നിന്നുള്ള ടൂറിസം ബുക്കിങ്ങുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നത് ഈ രംഗത്തെ ആയിരക്കണക്കിന് തൊഴിലാളികളെയാണ് ദുരിതത്തിലാക്കുന്നത്.വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ പാചകവാതക ക്ഷാമം മൂലം ഭക്ഷണം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതാണ് സഞ്ചാരികളെ പിന്നോട്ടടിപ്പിക്കുന്നത്. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വേളാങ്കണ്ണി, മലയാറ്റൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകള്‍ പകുതിയിലേറെയായി കുറഞ്ഞു. ഹോട്ടലുകള്‍ അടച്ചുപൂട്ടിയതോടെ വിനോദയാത്രകള്‍ മാറ്റിവെക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad