കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടികൂടിയത് മെത്താഫിറ്റമിൻ
കണ്ണൂർ: നഗരത്തിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് പന്ന്യങ്ങര സ്വദേശി സറീന മൻസിലിൽ എൻ.പി. അജ്‌മലിനെയാണ് കണ്ണൂർ എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്‌തത്.
ഇയാളുടെ പക്കൽ നിന്ന് 3.76 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുവാണിത്. പ്രതി ലഹരി വിൽപ്പന സംഘത്തിലെ കണ്ണിയാണോ എന്നും മയക്കുമരുന്നിന്റെ ഉറവിടം എവിടെയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി വിരുദ്ധ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ليست هناك تعليقات
إرسال تعليق