Header Ads

  • Breaking News

    കുടിവെള്ളം മുട്ടിയില്ല കേട്ടോ; ആറ്റുകാൽ പൊങ്കാലയ്ക്ക് തടസമില്ലാതെ കുടിവെള്ള വിതരണം നടത്തിയ വാട്ടർ അതോറിറ്റിയെ അഭിനന്ദിച്ച് മന്ത്രി റോഷി അ​ഗസ്റ്റിൻ





    മുൻ വർഷങ്ങളിലേതു പോലെ തന്നെപരാതികളില്ലാതെ കുടിവെള്ള വിതരണം മാത്യകാപരമായി തന്നെ നടന്നെന്നും, ചിലർ പ്രചരിപ്പിച്ചത് പോലെ പൊങ്കാലയ്ക്ക് കുടിവെള്ളം മുട്ടിയില്ല എന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. പൈപ്പ് വഴിയുള്ള ജലവിതരണവും ടാങ്കർ ലോറികൾ വഴിയുള്ള സേവനവും ഒട്ടും പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ ഇത്തവണയും സാധിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീ. വി. ശിവൻകുട്ടി, വാട്ടർ അതോറിറ്റി എം.ഡി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന് നടത്തിയ കൃത്യമായ പ്ലാനിംഗും അവലോകന യോഗങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ വഴിയുള്ള ജലവിതരണം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പൈപ്പ് ലൈൻ വിതരണത്തിൽ ഇത്തവണ ഒരിടത്തുനിന്നും പരാതികൾ ഉയർന്നില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കുറിച്ചു. വാട്ടർ അതോറിറ്റി വെൻഡിങ് പോയിന്റുകളിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ, ഫയർ ഫോഴ്സ് എന്നിവയുടെ ടാങ്കർ ലോറികളും കുടിവെള്ള വിതരണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. പൊങ്കാല ദിനത്തിൽ മാത്രം വിവിധ വിഭാഗങ്ങളിലായി ആകെ 3,07,500 ലിറ്റർ വെള്ളമാണ് ടാങ്കറുകൾ വഴി വിതരണം ചെയ്തത്. പൊങ്കാലയ്ക്ക് മുന്നോടിയായി മാർച്ച് രണ്ടാം തീയതിയും സമാനതകളില്ലാത്ത പ്രവർത്തനമാണ് ജല അതോറിറ്റി നടത്തിയത്. ജലക്ഷാമം നേരിടാൻ സാധ്യതയുള്ള മേഖലകൾ മുൻകൂട്ടി കണ്ട് തിങ്കളാഴ്ച മാത്രം 228 ടാങ്കറുകളിലായി ഏകദേശം 15 ലക്ഷത്തോളം ലിറ്റർ വെള്ളം ഭക്തജനങ്ങൾക്ക് ലഭ്യമാക്കി. രാപ്പകൽ കഠിനാധ്വാനം ചെയ്ത വാട്ടർ അതോറിറ്റി ജീവനക്കാരെയും മറ്റ് വകുപ്പുകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad