ഒരാഴ്ച മുമ്പ് വിവാഹം; സൗദിയിൽ വാഹനാപകടത്തിൽ വെെത്തിരി സ്വദേശിനിക്ക് ദാരുണാന്ത്യം
സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ നവവധു മരിച്ചു. വെെത്തിരി സ്വദേശിനി ഹിദ നൗറിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. ഭര്‍ത്താവ് യാസീനുമൊന്നിച്ച് റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ദമാം – റിയാദ് ഹൈവേയില്‍ ഉമ്മുല്‍ അറാറിലായിരുന്നു സംഭവം.
ഹിദ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവ് യാസീൻ ചികിത്സയിലാണ്. ഹിദയുടെ മൃതദേഹം സൗദി അറേബ്യയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമാമില്‍ വച്ച് നടന്നത്.
ليست هناك تعليقات
إرسال تعليق