Header Ads

  • Breaking News

    അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു


    ഗുവാഹത്തി: അസമിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് (Su-30MKI) യുദ്ധവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞത്.

    അസമിലെ ജോർഹാട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഇന്നലെ രാത്രി 7.42 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ചോകിഹോളയിൽ വെച്ച് വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്നുണ്ടായ തിരച്ചിലിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്.

    റഷ്യൻ നിർമ്മിത വിമാനമായ സുഖോയ് 2000-ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തായി മാറിയത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ധീരരായ പൈലറ്റുമാരുടെ വേർപാടിൽ രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നു 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad