കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും
തിരുവനന്തപുരം :- പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്മൃതി മേനോൻ (3) എന്നിവരെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തും. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ട് ഇന്ത്യൻ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.
കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാർ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട്വഴി നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചിട്ടുണ്ട്. ഇവർ പാകിസ്ഥാനിൽ നിന്നും വിമാനമാർഗ്ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. അർദ്ധരാത്രി 12.30 ന് ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ ദില്ലിയിലേയ്ക്ക് തിരിക്കും. നാളെ പുലർച്ചെയുള്ള എയർ ഇന്ത്യാ വിമാനത്തിൽ കൊച്ചിയിലെത്തും എന്നാണ് അധികൃതർ അറിയിക്കുന്നത്.

ليست هناك تعليقات
إرسال تعليق