Header Ads

  • Breaking News

    സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ;





    33ാ മത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 33ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിനായി ലഭിച്ചത് 83 എൻട്രികളാണ് വന്നതെന്ന് മന്ത്രി പറഞ്ഞത്. ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾ പുലർത്തിയില്ലെന്നും അദ്ദേഹം പുരസ്കാര പ്രഖ്യാപന വേളയിൽ പറഞ്ഞു. സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ഇത്തരം സീരിയലുകളിൽ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവർത്തിച്ച് പഴകിയ പ്രമേയങ്ങളുമാണ് ഉണ്ടായത്. അന്യഭാഷാ പരമ്പരകളുടെ അനുകരണമാണ് ഏറെയും എന്നും അദ്ദേഹം പറഞ്ഞു. മികച്ച പരിസ്ഥിതി ഡോക്യുമെൻഡറിക്കുള്ള പുരസ്കാരം ബിജു മുത്തത്തി സംവിധനം ചെയ്ത കൈരളി ന്യൂസിലെ വിത്ത് ​ഗുണത്തിന് ലഭിച്ചു. എൻ്റർടേമെൻ്റ് വിഭാഗത്തിൽ കൈരളി ടിവിയിലെ അശ്വമേധത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. മികച്ച ടെലി സീരിയലിനുള്ള പുരസ്കാരം മഴയെത്തും മുൻപേ മികച്ച ടെലിഫിലിം എഫ് ഫോർ ഫ്രീഡത്തിനും ലഭിച്ചു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad