Header Ads

  • Breaking News

    തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിൽ പോലീസിന്റെ കർശന പരിശോധന





    കണ്ണൂർ :- നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ സുരക്ഷാ പരിശോധനകൾ പോലീസ് ശക്തമാക്കി. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്.പി ഐപിഎസിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.

    ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ലോക്കൽ പോലീസും സംയുക്തമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപകമായ തിരച്ചിൽ നടത്തിവരുന്നു. പൊതുസ്ഥലങ്ങളിലും പ്രശ്നബാധിത മേഖലകളിലും നിരീക്ഷണം കർശനമാക്കിയതായും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad