Header Ads

  • Breaking News

    മലയാളം പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് കേരള സർക്കാർ


    തിരുവനന്തപുരം:ഹയർസെക്കൻ്ററി പരീക്ഷയിൽ മലയാളത്തിന് ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് കേരള സർക്കാർ. കുട്ടികളിൽ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിക്കുന്നത്.
    പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടുകയും ഹയർ സെക്കൻഡറി തലത്തിൽ മലയാളം രണ്ടാം ഭാഷയായി പഠിക്കാൻ തീരുമാനിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
    യോഗ്യതാ മാനദണ്ഡങ്ങളെയും അപേക്ഷാ നടപടിക്രമങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ വഴി പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad