Header Ads

  • Breaking News

    നിയമസഭാ തിരഞ്ഞെടുപ്പ്: പാനൂരിൽ പോലീസും കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി




    നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി പോലീസും കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ, കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്രസേനയായ ബി എസ് എഫിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാക്കൂൽ പീടിക പരിസരത്തു നിന്നും ആരംഭിച്ച് പാനൂർ ബസ്റ്റാൻഡ് വഴി പാനൂർ പോലീസ് സ്റ്റേഷനിൽ അവസാനിച്ചു. പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് പി കെ, എസ് ഐ മാരായ ശരത്ത് പി ആർ, മുഹമ്മദ് ഷജീർ വി പി, ദിനേശൻ, അഖിൽ ഉൾപ്പെടെ 40 പോലീസ് സേനാംഗങ്ങളും, ബി.എസ്.എഫ് ഇൻസ്പെക്ടർ ചരൺ സിംഗ് എസ്.ഐ ബിഎസ് സർക്കാർ ഉൾപ്പെടെ 53 ബി.എസ്.എഫ് സേനാംഗങ്ങളുമാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.





    ليست هناك تعليقات

    Post Top Ad

    Post Bottom Ad