ഓള്‍ കോംപ്രമൈസ്! ഭാര്യയോട് മാപ്പ് പറഞ്ഞു ഗണേഷ് കുമാര്‍
തനിക്കെതിരായ ആരോപണങ്ങളില്‍ ഭാര്യയോട് മാപ്പ് പറഞ്ഞ് മന്ത്രി ഗണേഷ് കുമാർ. ഇന്നലെ രാത്രിയാണ് ബിന്ദു മേനോനെ മന്ത്രി വിളിച്ച് തന്റെ ചെയ്തികളില്‍ ക്ഷമാപണം നടത്തിയത്.ഭർത്താവ് തന്നോട് മാപ്പു പറഞ്ഞെന്ന വിവരം ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. മാപ്പ് പറഞ്ഞതിനാല്‍ പോലീസില്‍ പരാതി നല്‍കില്ലെന്നും വേദനിപ്പിച്ചത് 5000 പ്രണയമുണ്ടെന്ന് പറഞ്ഞതുമാണ്.
ഗണേഷിനെ അത്രയധികം ഇഷ്ടമാണെന്നും ബിന്ദു. ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന. അതേസമയം മന്ത്രിസ്ഥാനം രാജിവെക്കേണ്ട കാര്യമില്ല എന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗണേഷ്. ഈ കാര്യങ്ങള്‍ മുഖ്യമന്ത്രി കണ്ട് വിശദീകരിക്കുമെന്നും സൂചന.
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യയെ വിളിച്ചു അനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാല്‍ എന്നും പോലീസ് നേരത്തെ വിശദീകരിച്ചിരുന്നു. മന്ത്രിയുടെ വീട്ടിലെത്തിയ പോലീസ് കാഴ്ചക്കാരായി മടങ്ങിയെന്ന ആക്ഷേപം ശക്തമായതിനു പിന്നാലെയായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഇതിനിടയിലാണ് പ്രശ്നങ്ങള്‍ എല്ലാം ഒത്തുതീർപ്പായി എന്ന തരത്തിലും വാർത്തകള്‍ എത്തുന്നത്.
ليست هناك تعليقات
إرسال تعليق