ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു
ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ (52) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ.സി യുവിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊങ്കാലയടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീപിടിച്ചാണ് അപകടമുണ്ടായത്. സ്ഥലത്ത് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നെന്നും, അടുപ്പുകൾ വളരെ അടുത്തടുത്ത് വെച്ചതാണ് അപകടത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു

ليست هناك تعليقات
إرسال تعليق