Header Ads

  • Breaking News

    എസ്എസ്എല്‍സി പരീക്ഷ ഇന്ന് തീരും; ഏപ്രില്‍ 16 മുതല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍



    സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്

    സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. മാര്‍ച്ച് 5-ന് ആരംഭിച്ച പരീക്ഷകളില്‍ ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എസ്എസ്എല്‍സിക്ക് പുറമെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഇതേ കാലയളവില്‍ തന്നെയാണ് നടന്നത്. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.
    പരീക്ഷകള്‍ അവസാനിക്കുന്നതോടെ ഏപ്രില്‍ 16 മുതല്‍ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിക്കും. എന്നാല്‍, മുന്‍പ് നിശ്ചയിച്ചിരുന്ന തീയതിയില്‍ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ ഫലപ്രഖ്യാപനം നിശ്ചയിച്ചതിലും അല്പം വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad