Header Ads

  • Breaking News

    മട്ടന്നൂരിൽ നിന്ന് ഇന്നലെ റദ്ദാക്കിയത് 14 വിമാന സർവ്വീസുകൾ




    മട്ടന്നൂർ :- യുദ്ധപശ്ചാത്തലത്തിൽ റദ്ദാക്കിയ രാജ്യാന്തര സർവീസുകൾ ഇനിയും പുനഃസ്ഥാപിച്ചില്ല. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ 14 രാജ്യാന്തര സർവീസുകൾ റദ്ദാക്കി. നിലവിൽ എയർ ഇന്ത്യ എക്സ‌്പ്രസിന്റെ മസ്‌കത്ത് സർവീസ് മാത്രമാണ് രാജ്യാന്തര റൂട്ടിൽ സർവീസ് നടത്തിയത്. 

    ഇന്നലെയും എയർ ഇന്ത്യ എക്സ‌്പ്രസ്, ഇൻഡിഗോ എന്നിവയുടെ 13 സർവീസുകൾ റദ്ദാക്കിയിരുന്നു. 9 ദിവസങ്ങളിലായി 116 രാജ്യാന്തര സർവീസുകളാണ് കണ്ണൂരിൽ നിന്ന് റദ്ദാക്കിയത്. ഇന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് മാത്രമാണ് രാജ്യാന്തര റൂട്ടിലെ സർവീസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad