തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് കോട്ടൂരിൽ പാപ്പാന് ദാരുണാന്ത്യം
തിരുവനന്തപുരം :- കോട്ടൂർ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിൽ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.
ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കെ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ ആണ് വിഷ്‌ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.

ليست هناك تعليقات
إرسال تعليق