വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇനിമുതൽ മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്ന് സർക്കാർ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
കേരള പബ്ലിക് സർവീസ് കമീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾ മുതലായവയ്ക്ക് സൗജന്യ പരിശീലനം നൽകുന്നത്തിനായി കണ്ണൂരും ഇടുക്കിയിലും കോട്ടയം, എറണാകുളത്തും തിരുവനന്തപുരത്തും ട്രെയിനിങ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകാനും തീരുമാനമായി. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ 29 ഹെഡ് നേഴ്സ് സൂപ്പർ ന്യുമററി തസ്തികകൾ വാനിഷിംഗ് ക്യാറ്റഗറിയായി അവരുടെ വിരമിക്കൽ തിയതി വരെ സൃഷ്ടിക്കും. സയൻസ്, നോൺ സയൻസ് വിഭാഗത്തിലുള്ള സ്റ്റാൻഡ് എലോൺ നഴ്സുമാരുടെ പ്രൊമോഷൻ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് ഇത്.
ليست هناك تعليقات
إرسال تعليق