Header Ads

  • Breaking News

    മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരേ പോക്സോ കേസ്


    മലപ്പുറം: മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരേ പോക്സോ കേസ്. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

    പെരിന്തല്‍മണ്ണ എസ്‌ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകള്‍ എടുക്കുന്നതിനായിപൊലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം നിലവില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളില്‍ സജീവമാണ്.

     2025 സെപ്റ്റംബറില്‍ 16കാരി കോഴിക്കോട് ചേവായൂർ പോലീസില്‍ നല്‍കിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ 16 കാരിയെ കാസർഗോഡ് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്.

    അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി നിലമ്പൂർ പൊലീസ് കസ്റ്റഡിയിലാണ്.

    2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെയ്ക്കാറുണ്ട്. 

    മോട്ടിവേഷൻ ക്ലാസിന്റെ പേരില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗണ്‍സലിംഗിനിടയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad