Header Ads

  • Breaking News

    മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റിൽ




    കൊട്ടിയൂർ:- ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പുർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്.ഐ എം.എസനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. 

    8 ക്യാപ്സ്യൂളുകൾ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരിൽ നിന്നും കണ്ടെത്തിയത്. ബാവലിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്.എഎസ്ഐ ശിവൻ, എസ്.സി.പിഒ പി.എം ലതീഷ്, സിപിഒമാരായ എ.ആർ. ജിതിൻ, മനീഷ്, സി.ജെ രമ്യ, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad