Header Ads

  • Breaking News

    പെൺകുട്ടിയുടെ നെറ്റിയിൽ മൂന്നുസെന്റിമീറ്റർ ആഴത്തിൽ മുറിവ്; കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത


    കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീ നന്ദ.ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad