Header Ads

  • Breaking News

    സംസ്ഥാനത്ത് പുലർച്ചെയുണ്ടായ രണ്ട് വാഹന അപകടങ്ങളിലായി ജീവൻ പൊലിഞ്ഞത് ആറുപേർക്ക്





    തിരുവനന്തപുരം :- സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.

    കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രാമനാട്ടുകര സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. രാമനാട്ടുകര, ഫറോഖ് കോളേജ് സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ് മരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad