Header Ads

  • Breaking News

    പയ്യാമ്പലം ബീച്ചില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി: ശിക്ഷ നാളെ


    കണ്ണൂർ: പയ്യാമ്പലം ബീച്ചില്‍ ചാലാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

    ശിക്ഷ നാളെ വിധിക്കും. ചാലാട് മുള്ളകണ്ടി എരത്താൻകണ്ടി വീട്ടില്‍ ഭരതന്‍റെ മകൻ പി.എം. ഷൈജുവിനെ (41) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരുവിനെയാണ് (44) തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

    2018 ഡിസംമ്പർ 13നാണ് കേസിനാസ്പദമായ സംഭവം. പള്ളിയാംമൂലയില്‍ ആള്‍പാർപ്പില്ലാത്ത കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട ഷൈജുവിനെ പോലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്. 

    ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ഷൈജു മരണപ്പെട്ടത്. 

    പയ്യാമ്പലത്തെ കാവല്‍ക്കാരനായ പ്രതി കൊല്ലപ്പെട്ട ഷൈജുവിന്‍റെയും സൃഹൃത്തുക്കളുടെയും കൂടെ മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് കേസ്. ഷെഡില്‍ സൂക്ഷിച്ചിരുന്ന മരവടി…

    ليست هناك تعليقات

    Post Top Ad

    Post Bottom Ad