Header Ads

  • Breaking News

    തളിപ്പറമ്പിൽ കാറിനുള്ളിൽ തീപിടിത്തം; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

    കണ്ണൂർ: തളിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. 

    തളിപ്പറമ്പ് അർബൻ ബാങ്ക് അപ്രൈസറും പൂക്കോത്ത് തെരു സ്വദേശിയുമായ ധനേഷിനാണ് (42) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ തളിപ്പറമ്പ് നഗരമധ്യത്തിലായിരുന്നു അപകടം.

    നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഉടൻ തന്നെ ധനേഷിനെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. 

    കാറിനുള്ളിൽ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

    സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad