കണ്ണൂര്‍ ആറളം ഫാം മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അനീഷിനെതിരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് പരിയാരം ആശുപത്രിയിലേക്ക് മാറ്റി.
ഇടവേളയ്ക്കുശേഷം പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുകയാണ്. മുന്‍പ് ഇതേ മേഖലയില്‍ രണ്ടുപേര്‍ കൂടി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വന്യജീവി ശല്യം നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
ليست هناك تعليقات
إرسال تعليق