ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കണ്ണൂരിൽ വ്യാപക അക്രമം; കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ടു
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊടിമരം നശിപ്പിക്കപ്പെട്ടു. ചെണ്ടയാട് ഭാഗത്തും സമാനമായ രീതിയിൽ കൊടിമരങ്ങൾ തകർക്കപ്പെട്ടു.
ഇന്നലെ രാത്രി കണ്ണൂർ ഡി.സി.സി ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രവർത്തകർ ഓഫീസിന് നേരെ നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതോടെ നഗരമധ്യത്തിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ കൂടുതൽ പോലീസ് സേനയെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق