Header Ads

  • Breaking News

    സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കും: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം ഇന്ന്


    ശമ്പളവര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് പണിമുടക്കും.

    യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണ് സൂചന പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.

    അതിജീവനത്തിനായുള്ള പോരാട്ടം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്.

    തുല്യ ജോലിക്ക് തുല്യ വേതനം, നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് ആനുപാതികമായ ശമ്പള വര്‍ധന, യു ജി സി സ്‌കെയില്‍ ശമ്പളം നടപ്പിലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക. എന്‍ എച്ച് എം, പാലിയേറ്റീവ് കെയര്‍, എം എല്‍ എസ് പി, എച്ച് ഡി എസ്, ഇ എം ടി ജീവനക്കാര്‍ക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

    സമരത്തില്‍ എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. തൃശ്ശൂരില്‍ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad