Header Ads

  • Breaking News

    പൊലീസുകാരുടെ പരസ്യ മദ്യപാനത്തിൽ നടപടി; ആറ് പേർക്ക് സസ്പെൻഷൻ



    തിരുവനന്തപുരം കഴക്കൂട്ടത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്പെന്റ് ചെയ്തു. ആറുപേർക്ക് എതിരെയാണ് നടപടി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനം. പൊലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
    കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എസ്‌ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ്‌ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

    ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad