Header Ads

  • Breaking News

    സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാർഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു





    കോഴിക്കോട് :- കോഴിക്കോട് താമരശ്ശേരിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാർഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. പരിക്കേറ്റ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ടി ജെ ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    വിദ്യാർത്ഥികൾക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ലോറി ഡ്രൈവറായ നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി എൻ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad