Header Ads

  • Breaking News

    കണ്ണൂരിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


     കണ്ണൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരണപ്പെട്ടു. പറശിനിക്കടവ് കളമുള്ള വളപ്പിൽ കെ.വി. മോഹനന്റെ മകൻ കെ.വി. സുമിത്ത് (22) ആണ് മരിച്ചത്.

    താലുവിലെ കുന്നുപുറം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് സുമിത്തും കുടുംബവും നിലവിൽ താമസിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 6:15-ഓടെ സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സുമിത്ത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

    ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad