Header Ads

  • Breaking News

    ലോകകപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ദില്ലിയില്‍! ഒരുക്കുന്നത് ഗംഭീര സ്വീകരണം; പരിശീലകനെ ഉടനറിയാം




    ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാര്‍ബഡോസില്‍ നിന്ന് ഇന്നുതന്നെ യാത്രതിരിക്കും. താരങ്ങളെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള ബസ് ഹോട്ടലില്‍ എത്തിയിട്ടുണ്ട്. നാളെ രാവിലെ അഞ്ച് മണിയോടെ രോഹിതും സംഘവും ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്ത പുലര്‍ച്ചെ പുറപ്പെട്ട് വൈകിട്ട് ഏഴേ മുക്കാലോടെ ടീം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്ര വൈകാന്‍ കാരണമായത്. പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം നാട്ടിലെത്തിയ ഉടന്‍ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഇതേസമയം സിംബാബ്‌വേ പര്യടനത്തിനുളള ഇന്ത്യന്‍ ടീം ഹരാരെയില്‍ എത്തി.

    ട്വന്റി 20 ലോകകപ്പ് പൂര്‍ത്തിയായതും കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ദിവസമായി ലോക്ക്ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad