ഒന്ന് തുടച്ച് വൃത്തിയാക്കിയതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒയ്ക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊലൈസ് മൈക്കിളിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12 മണിക്ക് ആയിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷൻ്റെ ഭിത്തിയിലാണ് വെടിയേറ്റത്. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിന് സസ്പെൻഷൻ.
ليست هناك تعليقات
إرسال تعليق