Header Ads

  • Breaking News

    ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു



    പഴയങ്ങാടി : പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രധാന പ്രവേശന കവാടത്തിനോട് ചേർന്ന ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മതിൽ തകർന്നത്. മതിലിനോട് ചേർന്ന് നിൽക്കുന്ന മരത്തിന്റെ വേരുകൾ മണ്ണിലേക്ക് താഴ്‌ന്നതാണ് മതിൽ തകരാനുള്ള കാരണം. മറ്റു ഭാഗങ്ങളിലെ മതിലും വിള്ളൽ ഉണ്ടായിട്ടുണ്ട്.

    മരം ഏതു സമയത്തും കടപുഴകാനുള്ള സാധ്യതയുണ്ട്‌. മഴ ശക്തമായി പെയ്യുകയാണെങ്കിൽ ഇളകി വീഴാറായ മരത്തിനൊപ്പം മതിലിന്റെ കൂടുതൽ ഭാഗം തകർന്നു വീഴും. സംഭവമറിഞ്ഞ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ സ്ഥലം സന്ദർശിച്ചു. തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad