കാലവർഷം വീണ്ടും സജീവമാകുന്നു: മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ, കാലാവസ്ഥാ വകുപ്പിൻ്റെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കൻ കേരളത്തില്‍ ചെറിയ തോതിൽ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വരും ദിവസങ്ങളിൽ പശ്ചിമ പെസഫിക്കിലും/തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ/ന്യൂന മർദ്ദങ്ങൾ രൂപപെടാനുള്ള സാധ്യത കൂടുതലാണ്.
ജൂലൈ 14,15 ഓടെ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണ്. കർണാടക, ഗോവ, കൊങ്കൺ മഹാരാഷ്ട്ര തീരദേശ മേഖലയിലും അടുത്ത ആഴ്ച മഴ സജീവമാകും.

ليست هناك تعليقات
إرسال تعليق