മൂത്രമൊഴിക്കാൻ പോയി പ്രതി ജനൽവഴി ചാടി രക്ഷപ്പെട്ടു; പൊലീസിനെ കുഴക്കി ദിവസങ്ങൾ; ഒടുവിൽ ടെറസിൽ നിന്ന് പിടിയിലായി
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയാണ് പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലെ ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. രാമങ്കരി കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്നതായിരുന്നു പ്രതിയെ.

ليست هناك تعليقات
إرسال تعليق