സംസ്ഥാനത്ത് പനി പടരുന്നു; 493 ഡെങ്കി കേസുകള്‍, അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ആരോഗ്യവകുപ്പ് അഞ്ച് ദിവസത്തെ രോഗവിവര കണക്ക് പുറത്തുവിട്ടു. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകള്‍, 69 എലിപ്പനി കേസുകള്‍, 158 എച്ച്1 എന്‍1 കേസുകള്‍, 6 വെസ്റ്റ് നൈല്‍ കേസുകള്‍ എന്നിങ്ങനെയാണ് രോഗ വിവരക്കണക്കുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. സംസ്ഥാനത്ത് ഇന്നലെ മാത്രം 109 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി.

ليست هناك تعليقات
إرسال تعليق