വിദേശത്തു നിന്നുള്ള സ്ത്രീകൾക്ക് 'വില'യിട്ട് യുവാവ്, വൻരോഷം, കേസെടുത്ത് പൊലീസ്
സ്ത്രീകളെ വില്പനച്ചരക്കുകളായി കാണുന്ന പുരുഷന്മാർ എല്ലായിടത്തും എല്ലാക്കാലവും ഉണ്ട്. ചിലരാവട്ടെ സ്ത്രീകളുടെ നേരെ അതിക്രമം കാണിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. സമാനമായി പെരുമാറിയ ഒരു യുവാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു.ജയ്‍പൂരിലാണ് സംഭവം. ടൂറിസ്റ്റുകളായ സ്ത്രീകൾക്ക് നേരെ അനുചിതമായ പരാമർശം നടത്തിയതിനാണ് യുവാവിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമാനമായ അനേകം പോസ്റ്റുകൾ യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു വീഡിയോയിൽ യുവാവ് കുറച്ച് വിദേശികളായ സ്ത്രീകളുടെ അടുത്ത് നിൽക്കുന്നത് കാണാം. പിന്നീട്, അവർ ഓരോരുത്തർക്കും ഇയാൾ വില നിശ്ചയിക്കുകയാണ്.
ജയ്പൂരിലെ അമേർ ഫോർട്ടിനടുത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. '150 രൂപയാണ് ഇവരുടെ വില' എന്നാണ് ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഇയാൾ പറയുന്നത്. മറ്റുള്ളവർക്കും ഇതുപോലെ ഇയാൾ വില നിശ്ചയിക്കുന്നുണ്ട്. 200, 500, 300 എന്നിങ്ങനെയാണ് വില പറയുന്നത്. എന്നാൽ, യുവാവിന്റെ സംസാരം ഹിന്ദിയിൽ ആയിരുന്നു എന്നതിനാൽ തന്നെ വിദേശ വനിതകൾക്ക് ഇയാൾ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല. അവർ ക്യാമറയിൽ നോക്കി കൈവീശുന്നത് കാണാം.

ليست هناك تعليقات
إرسال تعليق