Header Ads

  • Breaking News

    ചലച്ചിത്ര നടൻ സിദ്ദിഖിൻറെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു


    ചലച്ചിത്ര നടൻ സിദ്ധിഖിൻ്റെ മകൻ റാഷിൻ അന്തരിച്ചു. മരണം സംഭവിച്ചത് ശ്വാസതടസ്സത്തെ തുടർന്നായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു റാഷിൻ (37).

    അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്.

    റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad