Header Ads

  • Breaking News

    സാമ്പത്തിക തട്ടിപ്പ്:ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്




    കണ്ണൂർ: ഓൺലൈൻ സാമ്പത്തിക ഇടപാടിൽ ഹൈറിച്ചിന്റെ മണിച്ചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരിൽ നിന്നും കോടികള്‍ കമ്മീഷന്‍ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേർക്കെതിരെ തെളിവുകൾ സഹിതം നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

    റിട്ട. ജില്ലാപോലീസ് മേധാവി കോഴിക്കോട് വടകര അറക്കിലാട് സ്വദേശി പി.എ.വത്സന്‍ നല്‍കിയ പരാതിയിലാണ് പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കൂലേഷന്‍ സ്‌കീം ആക്ട് പ്രകാരവും ബാനിംഗ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തത്.

    റോയല്‍ ഗ്രാന്റ് ഡിജിറ്റല്‍, ഫിജീഷ്, റോയല്‍ ഗ്രാന്റ്, ടി.ജെ.ജിനില്‍, കെ.കെ.രമേഷ്, ഹൈറിച്ച് ശ്രീജിത്ത് അസോസിയേറ്റസ്, ഹൈ ഫ്‌ളയേഴ്‌സ്, കെ.പി.ശ്രീഹരി, പി.രഞ്ജിത്ത്, തുടങ്ങിയ 39 ഇടനിലക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

    ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാരായ പ്രതികള്‍ മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുന്‍ പോലീസുദ്യോഗസ്ഥനായ പരാതിക്കാരന്‍ കണ്ടെത്തിയിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad