Header Ads

  • Breaking News

    പോളിംഗ് ബൂത്തുകളിൽ തണലൊരുക്കണം: എൽഡിഎഫ് നിവേദനം നൽകി.


    കണ്ണൂർ: പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാർ ക്യു നിൽക്കുന്ന സ്ഥലത്ത് തണലൊരുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്റ് കമ്മിറ്റി ജില്ലാ വരണാധികാരിയായ കലക്ടർക്ക് നിവേദനം നൽകി. പാർലമെന്റ് മണ്ഡലത്തിലെ ഭൂരിഭാഗം പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിലും തുറന്ന സ്ഥലമാണ്. കണ്ണൂരിൽ താപനില ഏറ്റവും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പോളിംഗ് ദിവസം വോട്ടർമാരിൽ കടുത്ത പ്രയാസം അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടുതൽ സമയം വെയിലത്ത് നിൽക്കേണ്ടി വന്നാൽ വോട്ടർമാർക്ക് സൂര്യാഘാതമേൽക്കുന്നതടക്കമുള്ള പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും അതിനാൽ എല്ലാ പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിലും വോട്ടർമാർ ക്യു നിൽക്കുന്ന സ്ഥലത്ത് പന്തൽകെട്ടി തണലൊരുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പാർലമെന്റ് മണ്ഡലം സെക്രട്ടറി എൻ ചന്ദ്രൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad