Header Ads

  • Breaking News

    അഭിമാനമായി സിദ്ധാര്‍ഥ് രാംകുമാര്‍, പരീക്ഷ എഴുതിയത് വീട്ടുകാര്‍ അറിഞ്ഞത് ടിവിയില്‍ ഫലം കാണുമ്പോള്‍





    കൊച്ചി: 2023ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി പി കെ സിദ്ധാര്‍ഥ് രാംകുമാര്‍. എറണാകുളം സ്വദേശിയാണ് സിദ്ധാര്‍ഥ്. 2019ല്‍ ആര്‍കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ഥ് അന്നുമുതല്‍ സ്വപ്‌നത്തിന് പിന്നാലെയായിരുന്നു. അഞ്ച് തവണയാണ് പരീക്ഷ എഴുതിയത്. മൂന്നാം വര്‍ഷമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഐപിഎസ് ട്രെയിനിങിനിരിക്കെയാണ് നേട്ടം.

    ഇത്തവണ പരീക്ഷ എഴുതിയ കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് സഹോദരനും മാതാപിതാക്കളും പറയുന്നത്. ടിവിയില്‍ പരീക്ഷാ ഫലം കണ്ടപ്പോഴാണ് വിവരം അറിഞ്ഞതെന്നും സഹോദരന്‍ പറഞ്ഞു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന സിദ്ധാര്‍ഥ് പഠനത്തിനൊപ്പം കളിക്കാറുമുണ്ടായിരുന്നുവെന്നാണ് സിദ്ധാര്‍ഥിന്റെ കുടുംബം പറയുന്നത്.

    2019ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിത്തുടങ്ങുമ്പോള്‍ ആദ്യ കടമ്പയായ പ്രിലിമിനറി പോലും കടക്കാന്‍ സിദ്ധാര്‍ത്ഥിനായില്ല. എന്നാല്‍ ഐ.എ.എസ് മോഹം ഉള്ളിലുള്ള സിദ്ധാര്‍ത്ഥ് ആത്മവിശ്വാസത്തോടെ പഠിച്ച് 2020-ല്‍ വീണ്ടും പരീക്ഷ എഴുതി.

    രണ്ട് തവണ ഐപിഎസ് യോഗ്യത നേടിയിട്ടുള്ള സിദ്ധാര്‍ഥ് നിലവില്‍ ഐപിഎസ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ്.

    2021ലും 2022ലും സിദ്ധാര്‍ഥ് ഐപിഎസ് നേടിയിട്ടുണ്ട്. 2022ല്‍ മികച്ച റാങ്കോടെയായിരുന്നു നേട്ടം. എന്നാല്‍ ഐഎഎസ് എന്ന സ്വപ്നം സിദ്ധാര്‍ഥിന് നേടാനായില്ല. ഇതോടെയാണ് വീണ്ടും ശ്രമം നടത്തിയതും വിജയം കണ്ടതും. 2022ല്‍ വെസ്റ്റ് ബംഗാള്‍ കേഡറിലാണ് ഐപിഎസ് ലഭിച്ചത്. ചിന്മയ വിദ്യാലയത്തിലെ പ്രിന്‍സിപ്പാളായ രാംകുമാര്‍ ആണ് സിദ്ധാര്‍ഥിന്റെ പിതാവ്. രതി ആണ് അമ്മ. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ആദര്‍ശ് സഹോദരനാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad