Header Ads

  • Breaking News

    സംസ്ഥാനത്ത് നാളെ പൊതു അവധിപ്രഖ്യാപിച്ചു; ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശം





    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെ ടുപ്പ്പ്രമാണിച്ച്സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾഉൾപ്പെടെയുള്ളഎല്ലാസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ്പ്രഖ്യാപിച്ചത്. അവധിയുടെ പേരിൽ നാളത്തെശമ്പളംനിഷേധിക്കാനോ കുറവ് വരുത്താ നോപാടില്ലെന്നുംനിർദ്ദേശമുണ്ട്.

    സംസ്ഥാനത്തെനെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്പുറത്തിറക്കിയിട്ടുണ്ട്.വാണിജ്യസ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യൽഎസ്റ്റാബ്ലിഷ്‌മെന്റ്ആക്ടിനുപരിധിയിൽ വരുന്നസ്വകാര്യസ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾതുടങ്ങിയിടങ്ങളിൽഅവധിപ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായക്രമീകരണങ്ങൾ ഏർപ്പെടുത്തും.

    ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യപ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളുംസ്ഥാനാർത്ഥികളും. വോട്ടർമാർക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്.അടിയൊഴുക്കുകൾക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടിവോട്ടർമാരാണുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad