Header Ads

  • Breaking News

    ഹജ്ജ് ; കണ്ണൂരിൽ നിന്ന് ജൂൺ 1 മുതൽ സർവീസ്




    മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് തീർഥാടകരെയും കൊണ്ട് ഇത്തവണ 9 സർവീസുകൾ നടക്കും. ജൂൺ 1, 3 (2 സർവീസ്), 5, 7 (2 സർവീസ്), 8, 9, 10 എന്നീ തീയതികളിൽ സർവീസ് നടക്കും. 1ന് പുലർച്ചെ 5.55ന് ആണ് ആദ്യ സർവീസ്. തീർഥാടനം കഴിഞ്ഞ് ജൂലൈ 10 മുതൽ 17 വരെയാണ് തിരിച്ചുള്ള സർവീസ്. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് ജിദ്ദയിലേക്കു സർവീസ് നടത്തുക. 

    ഒരു വിമാനത്തിൽ 361 പേർ ഉണ്ടായിരിക്കും. 3249 പേരാണ് കണ്ണൂരിൽ നിന്ന് ആകെ ഹജ് തീർഥാടനത്തിന് പുറപ്പെടുക. 2030 പേരാണ് കഴിഞ്ഞ വർഷം കണ്ണൂരിൽനിന്ന് ഹ‌ജ്ജിന് പുറപ്പെട്ടത്. 1219 പേർ ഇത്തവണ അധികം യാത്ര ചെയ്യും. രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളാണ് ഒരുസമയം ഹജ് ക്യാംപിൽ ഒരുക്കുക. ഇത്തവണയും വിമാനത്താവളത്തിലെ രാജ്യാന്തര കാർഗോ കോംപ്ലെക്സിലാണ് ഹജ് ക്യാം പ് സജ്ജീകരിക്കുന്നത്. സം സ്ഥാന ഹജ് കമ്മിറ്റിയാണ് പന്തൽ ഉൾപ്പെടെയുള്ള സൗക : ര്യങ്ങൾ ഒരുക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad