ജയാരവം തെരഞ്ഞെടുപ്പ് ഗാനങ്ങൾ പ്രകാശനം ചെയ്തു.
കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ ജയാരവം തെരഞ്ഞെടുപ്പ് ഗാനങ്ങൾ പ്രകാശിതമായി. മുരുകൻ കാട്ടാക്കട തയ്യാറാക്കിയ സിഡി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുരാവസ്തതു രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്തു. എൽഡിഎഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സിപി സന്തോഷ് അധ്യക്ഷനായി. പി കെ ശ്രീമതി ടീച്ചർ, ടിവി രാജേഷ്, പിപി ദിവാകരൻ, കെ പി പ്രശാന്ത്, ഹമീദ് ഇരിണാവ്, എം പ്രകാശൻ, പി കെ ശ്യാമള, കെ പി സഹദേവൻ, ജോയ് കൊന്നക്കൽ, കെ സുരേശൻ, ഇപിആർ വേശാല, ഡി മുനീർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ليست هناك تعليقات
إرسال تعليق